2025-06-25
കര്‍ത്താവില്‍ പ്രിയരേ,
നമ്മുടെ ഇടവകാംഗവും മാനേജിംഗ് കമ്മറ്റി അംഗവുമായ ശ്രീ. ബിജു ജോണ്‍ കൊന്നപ്പാറ ഇന്ന് പുലര്‍ച്ചെ ദൈവസന്നിധിയിലേക്ക് വിളിച്ചു ചേര്‍ക്കപ്പെട്ട വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എറണാകുളം ലിസ്സി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യനില ഗുരുതരമാകുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.
2001 മുതല്‍ നമ്മുടെ സജീവ ഇടവകാംഗമായിരുന്ന അദ്ദേഹം വിവിധ കാലയളവുകളില്‍ മാനേജിംഗ് കമ്മറ്റി അംഗമായി പ്രവര്‍ത്തിക്കുകയും നിരവധി കര്‍മ്മപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. വിശുദ്ധ മദ്ബഹായിലെ ശുശ്രൂഷകനായും യുവജന പ്രസ്ഥാനം നേതൃനിരയിലും ഒമാന്‍ സോണ്‍ കോര്‍ഡിനേറ്ററായും സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച അദ്ദേഹത്തിന്‍റെ വേര്‍പാട് ഇടവകയ്ക്ക് തീരാനഷ്ടമാണ്.
അദ്ദേഹത്തിന്‍റെ അകാലത്തിലുള്ള വേര്‍പാടില്‍ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ മസ്കറ്റ് മഹാ ഇടവകയുടെ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതോടൊപ്പം ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ഥിക്കുന്നു.