2019-11-05
ഡോ: ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ മാതാവ് കെ.വി അന്ന ടീച്ചർ (83) നിര്യാതയായി
കുന്നംകുളം : മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്തയും കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ ഡോ: ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ മാതാവ് കണിയാംമ്പാൽ നെഹ്റു നഗർ പുലിക്കോട്ടിൽ പരേതനായ പാവു ഭാര്യ കെ.വി അന്ന ടീച്ചർ (83) നിര്യാതയായി. റിട്ടേ എം.ജി.ഡി ഹൈസ്കൂൾ അധ്യാപികയാണ്. മക്കൾ സുമ കുഞ്ഞുകുഞ്ഞൻ, പി.പി വർഗ്ഗീസ്, പി.പി സുധീർ ( അദ്ധ്യാപകൻ പെങ്ങാമുക്ക് ഹൈസ്ക്കൂൾ) ഷീബ സ്റ്റീഫൻ ( അധ്യാപിക എസ്.ബി.എസ് തണ്ണീർകോട്) മരുമക്കൾ കുഞ്ഞുകുഞ്ഞൻ, ഹൈഡി വർഗ്ഗീസ് , ഹെല്നി സുധീർ, ഫാ: സ്റ്റീഫൻ ജോർജ് (വികാരി ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രൽ) സംസ്കാരം ബുധനാഴ്ച (6-11-2019) കാലത്ത് 10 മണിക്ക് ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. മൃതദേഹം നെഹ്റു നഗറിലുള്ള വസതിയിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്.